നിപ: പിഎസ്‌സി പരീക്ഷ മാറ്റി
തിരുവനന്തപുരം: ഈ മാസം 18 നും 25 നും നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ പിഎസ്‌സി മാറ്റി. ബിരുദ യോഗ്യതയുള്ളവരുടെ പ്രാഥമിക പരീക്ഷയാണ് മാറ്റിയത്.
സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെച്ചത്. മാറ്റിവെച്ച പരീക്ഷ ഒക്ടോബര്‍ 23 നും 30 നും നടത്തുമെന്ന് പിഎസ്സി അറിയിച്ചു.
കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ച കോഴിക്കോട് ഇന്ന് മുതല്‍ നടത്താനിരുന്ന പ്രയോഗിക പരീക്ഷയും അഭിമുഖവും പിഎസ്‌സി മാറ്റിവെച്ചിരുന്നു. കോഴിക്കോട് മേഖലാ ഓഫീസില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷനിലേക്കുള്ള ഡ്രൈവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷയാണ് മാറ്റി വെച്ചത്.