ഗാസ മുനമ്പില്‍ ആക്രമണം തുടരുന്നു; മരണം 145 ആയി


പലസ്തീന്‍: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടരുന്നു. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 145 ആയി. മരിച്ചവരില്‍ 41 കുട്ടികളും ഉള്‍പ്പെടുന്നു. ഇന്നലെ രാത്രി മുതല്‍ ഗാസയിലുണ്ടായ റോക്കറ്റാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി ഗാസയിലെ അല്‍ഷിഫ ഹോസ്പിറ്റല്‍ ഡയറക്ടര്‍ അറിയിച്ചു.അതേസമയം നിരവധി ആളുകള്‍ കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി ഗാസയില്‍ ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ സുരക്ഷാ സമിതി ഇന്ന് യോഗം ചേരും. യുഎന്‍ സെക്രട്ടറി ജനറല്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികളുമായി സംസാരിക്കും. കഴിഞ്ഞ ദിവസം ഗാസയില്‍ നിന്ന് 2800 റോക്കറ്റുകള്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. 1300ഓളം പലസ്തീനികള്‍ക്ക് പരുക്കേറ്റതായി പലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media