എസ് സി എസ്ടി  ലിസ്റ്റും, സംവരണവും അട്ടിമറിക്കുന്നുവെന്ന്;  നാളെ സംസ്ഥാന ഹര്‍ത്താല്‍
 


കോഴിക്കോട്: എസ് സി എസ്ടി  ലിസ്റ്റിനെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും എസ് സി എസ്ടി വിഭാഗങ്ങളില്‍ 'ക്രീമിലെയര്‍' നടപ്പാക്കാനുമുള്ള സുപ്രിം കോടതി വിധിക്കെതിരെ നാളെ സംസ്ഥാന ഹര്‍ത്താല്‍ ആചരിക്കാന്‍ വിവിധ ആദിവാസി - ദലിത് സംഘടനകള്‍  ആഹ്വാനം ചെയ്തു. . പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കും. വിധിക്കെതിരെ വിവിധ ദലിത് - ബഹുജന്‍ പ്രസ്ഥാനങ്ങള്‍ ദേശീയതലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ കേരളത്തില്‍  ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത്. സുപ്രീം കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തണമെന്നതാണ്  ആവശ്യം.


ക്രീമിലെയര്‍ നടപ്പാക്കില്ലെന്ന് ബി.ജെ.പി. സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും, ലിസ്റ്റ് വിഭജനത്തിന്റെ അടിസ്ഥാനം ക്രീമിലെയര്‍ വിഭജനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കണ്ടിട്ടില്ല. ഭരണഘടനാ വിരുദ്ധമായ ഉത്തരവ് മറികടക്കാന്‍ എന്തെങ്കിലും ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
ഐ.എ.എസ്. തസ്തികകളില്‍ യു.പി.എസ്.സി. യെ മറികടന്ന് സ്വകാര്യവ്യക്തികളെ നേരിട്ട് നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനവും പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര തസ്തികകളില്‍ 45 ഓളം ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി എന്നീ റാങ്കുകളിലാണ് 'ലാറ്ററല്‍ എന്‍ട്രി' എന്ന പേരില്‍ നേരിട്ട് നിയമിക്കുന്നത്. യു.പി.എസ്.സി.യെയും തൊഴില്‍ രഹിതരായ യുവാ ക്കളെയും നോക്കുകുത്തിയാക്കിയുള്ള സംഘപരിവാര്‍ നിയമനം ഭരണഘടന അട്ടിമറിക്കുന്നതാണ്. സുപ്രീംകോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാതരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ് സി എസ്ടി ലിസ്റ്റ് 9-ാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുക, സ്വകാര്യനിയമനങ്ങള്‍ റദ്ദാക്കുക, തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. ഹര്‍ത്താലിന് ശേഷം ദേശീയ തലത്തില്‍ ഇടപെടുന്നതിന് വേണ്ടി വിവിധ സംഘടനാ നേതൃത്വങ്ങള്‍ ആഗസ്റ്റ് 24 ന് (ശനി) എറണാകുളം അധ്യാപക ഭവനില്‍ ഏകദിന ശില്പശാല നടത്തും.വാര്‍ത്താ സമ്മേളനത്തില്‍  വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്   രാമദോസ് വേങ്ങേരി, ശങ്കരന്‍  മടവൂര്‍, എ.എം. അഖില്‍ കുമാര്‍, ലിജു കുമാര്‍ കെ.പി, ബാബു നെല്ലിക്കുന്ന് 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media