ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഇതാ; ചെലവ് 7,98,70 കോടി രൂപ
കോഴിക്കോട്: : ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഒന്നാണ് ചൈനയിലെ ബെയ്ജിങ്ങിലേത്. ഡാക്‌സിംഗ് അന്താരാഷ്ട്ര വിമാനത്താവളം പണിയാന്‍ ചൈന ചെലവാക്കിയത് 7,98,70 കോടി രൂപയിലേറെ. വലിപ്പം കൊണ്ടും ശ്രദ്ധേയമാണ് വിമാനത്താവളം. ബീജിംഗ് ഡാക്സിംഗിന്റെ ടെര്‍മിനല്‍ കെട്ടിടത്തിന് മാത്രം 75 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ ബില്‍ഡിങ് എയര്‍പോര്‍ട് ടെര്‍മിനല്‍ ആണിത്.
മൊത്തം ഭൂവിസ്തൃതി 18 ചതുരശ്ര മൈല്‍ ആണ്. അഞ്ച് വര്‍ഷം കൊണ്ടാണ് ഈ എയര്‍പോര്‍ട്ടിന്റെ പണി പൂര്‍ത്തീകരിച്ചത്. ബെയ്ജിജിംഗിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് ഇത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നും. ''സ്റ്റാര്‍ ഫിഷ്'' എന്നും ഈ വിമാനത്താവളം അറിയപ്പെടാറുണ്ട്.
2019 ജൂണ്‍ 30 ന് പൂര്‍ത്തിയായ വിമാനത്താവളം 2019 സെപ്റ്റംബര്‍ 26 ന് ആണ് പ്രവര്‍ത്തനം ആരംഭിച്ചത് 7.2 കോടി യാത്രക്കാര്‍, 20 ലക്ഷം ടണ്‍ ചരക്ക്, 620,000 വിമാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് വിമാനത്താവള പദ്ധതിയുടെ ആദ്യ ഘട്ടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വിമാനത്താവളത്തിന്‍െര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത് നെതര്‍ലാന്റ്‌സ് എയര്‍പോര്‍ട്ട് കണ്‍സള്‍ട്ടന്റ്‌സ് ആണ്. എയര്‍പോര്‍ട്ടിനെ പൊതുഗതാഗതവുമായി വേഗത്തില്‍ ബന്ധിപ്പിയ്ക്കുന്ന സംവിധാനവു ഗ്രൗണ്ട് ഫ്‌ലോറില്‍ സജ്ജമാക്കിയിട്ടുണ്ട്. അതിവേഗ റെയില്‍, മെട്രോ, എക്‌സ്പ്രസ് ഹൈവേകള്‍, ബീജിംഗ് എയര്‍പോര്‍ട്ട് ബസ് റൂട്ടുകള്‍, ലോക്കല്‍ ബസുകള്‍ എന്നിവയെ എയര്‍ പോര്‍ട്ടുമായി ബന്ധിപ്പിച്ചിരിയ്ക്കുന്നു.