സൗദി അറേബ്യയില്‍ വ്യാഴാഴ്ചവരെ കനത്ത മഴയ്ക്ക് സാധ്യത
ജുബൈല്‍ :സൗദി അറേബ്യയില്‍ വ്യാഴാഴ്ചവരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. ദക്ഷിണ സൗദിയിലെ ജീസാന്‍, അസീര്‍, നജ്‌റാന്‍, അല്‍ബാഹ എന്നിവിടങ്ങളിലും മക്ക മേഖലയിലും കനത്ത മഴയ്ക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പില്‍ പറയുന്നു. നാഷണല്‍ സെന്റര്‍ ഓഫ് മെട്രോളജിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.