'ബിജെപിക്ക് വോട്ട് ചെയ്യൂ, 50 രൂപയ്ക്ക് മദ്യം നല്‍കാം' ; ആന്ധ്രയിലെ പാര്‍ട്ടി അധ്യക്ഷന്‍
ഹൈദരാബാദ്: ആന്ധ്രയില്‍ ബിജെപിയെ (BJP) അധികാരത്തില്‍ എത്തിച്ചാല്‍ 50 രൂപയ്ക്ക് മദ്യം നല്‍കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സോമു വീരരാജുവിന്റെ പ്രഖ്യാപനം. ഗുണമേന്മയുള്ള മദ്യം കുറഞ്ഞ വിലയ്ക്ക് നല്‍കും. ഇതിനായി ബിജെപിക്ക് വോട്ടുചെയ്യണം എന്നും അദ്ദേഹം പറഞ്ഞു.ജഗന്‍മോഹന്‍ റെഡ്ഢി സര്‍ക്കാര്‍ മോശം മദ്യം നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്നും വീരരാജു പറഞ്ഞു. ആന്ധ്രയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി നേതാവിന്റെ പ്രസ്താവന.