വാഹനങ്ങളിലെ കൂളിംഗ് ഫിലിം, കര്‍ട്ടണ്‍
പരിശോധന നിര്‍ത്തിവച്ച് മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചി: വാഹനങ്ങളിലെ കൂളിംഗ് ഫിലിം കര്‍ട്ടണ്‍ പരിശോധന നിര്‍ത്തിവച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയാണ് താത്കാലികമായി നിര്‍ത്തിവച്ചത്. വാഹന ഉടമകള്‍ നിയമം കര്‍ശനമായി പാലിക്കണമെന്ന് ഗതാഗത കമ്മിഷണര്‍ ആവശ്യപ്പെട്ടു.
വാഹനങ്ങളില്‍ കൂളിംഗ് പേപ്പറുകള്‍ പതിപ്പിക്കുന്നതും കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതും സുപ്രിംകോടതി നിരോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്. പ്രതിദിനം ആയിരത്തിലധികം വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയത് വിവാദമായതോടെയാണ് പരിശോധന താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.