കോഴിക്കോട്: പ്രൊഫഷണല്‍ മാനേജ്മെന്റ് രംഗത്തെ മികവിന് കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ എം.പി പ്രേംജിത്തിന് അമേരിക്കയിലെ ലൗസിയാന യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ്. നാളെ ഡല്‍ഹി പശ്ചിമവിഹാറിലെ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂ മാപ്പിള്‍ ഗോള്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ പ്രേംജിത്തിന് ഡോക്ടറേറ്റ് സമ്മാനിക്കും.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി യു.എ ഇയിലെ വിവിധ കമ്പനികളില്‍ ജോലിചെയ്ത പ്രേജിത്ത് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ഹാന്‍ ഇന്റീരിയര്‍ ഡിസൈന്‍ എല്‍.എല്‍.സി ആന്റ് ടാസ്‌ക് മാസ്റ്റേഴ്സ് ടെക്‌നിക്കല്‍ സര്‍വ്വീസ്സ് കമ്പനിയുടെ ജനറല്‍ മാനേജരാണിപ്പോള്‍ പ്രൊഫഷണല്‍ മാനേജ്മെന്റ്‌റ് രംഗത്തെ മികവ് മുന്‍നിര്‍ത്തി കേരള കലാകേന്ദ്രം 2019ല്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു പ്രേംജിത്തിനെ ആദരിച്ചിരുന്നത്. എം.ബി.എ ബിരുദധാരിയായ പ്രേംജിത്തിന് കോമേഴ്‌സിലും ബാച്ചിലര്‍ ബിരുദമുണ്ട്. അഡ്വടൈസിംഗ് ആന്റ് പബ്ലിക്ക് റിലേഷന്‍ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് എന്നിവയില്‍ നേരത്തെ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്.
.
ഏറ്റവുംമികച്ച പ്രൊഡക്റ്റീവ് മാര്‍ക്കറ്റിംഗ് മാനേജര്‍ എന്ന നിലക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ്, എയര്‍ഇന്ത്യ, ജെറ്റ്എയര്‍വേയ്സ്എന്നിവയുടെ അവാര്‍ഡുകള്‍ നേടിയ പ്രേംജിത്ത് യു.എ.ഇ സര്‍ക്കാര്‍, മേജര്‍ എം.എല്‍.സി. ഓയല്‍കമ്പനികള്‍ എന്നിവയുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചതും ശ്രദ്ധേയമായ നേട്ടമാണ്.
.ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറിയും മാതൃഭൂമിയുടെ മുതിര്‍ന്ന ലേഖകനുമായ ഡോ. എം.പി. പത്മനാഭന്റെ മകനാണ് ്. ഭാര്യ: ഇന്ദു പ്രേംജിത്ത് മക്കള്‍: തേജസ്സ് പ്രേംജിത്ത് നായര്‍ (ദുബായ്) തരുണ്‍ പ്രേംജിത്ത് നായര്‍ (ബാംഗ്ലൂര്‍)
RAZAK . P MCC PDC F
അഭിനന്ദനങ്ങൾ പ്രേംജിത്ത്