ബംഗാളില്‍ വോട്ടെണ്ണലിന് മേല്‍നോട്ടം കേന്ദ്ര ജീവനക്കാര്‍ക്ക്; ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
 


ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ മാത്രം വോട്ട് എണ്ണല്‍ മേല്‍നോട്ടക്കാരായി നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണല്‍ മേല്‍നോട്ടക്കാരായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ മാത്രമായി നിയോഗിക്കാനുള്ള ചീഫ് ഇലക്ടറല്‍ ഓഫീസറുടെ തീരുമാനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. അതേസമയം തന്നെ വോട്ടെണ്ണല്‍ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന വ്യക്തിയുടെ സാന്നിധ്യത്തിലായിരിക്കും നടക്കുകയെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം നേരത്തെ കൊല്‍ക്കട്ട ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലില്‍ ഉത്തരവുകള്‍ ഇറക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. കൂടുതല്‍ ഉത്തരവുകളുടെ ആവശ്യമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവരുടെ സര്‍ക്കുലര്‍ ലക്ഷ്യബോധത്തോടെ നടപ്പാക്കുമെന്ന് അറിയിച്ചത് രേഖപ്പെടുത്തുന്നുവെന്നും കോടതി അറിയിച്ചു.വോട്ടെണ്ണല്‍ മേയ് 4 ന് നിശ്ചയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഹര്‍ജി അടിയന്തരമായി പരിഗണിക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ കല്‍ക്കട്ട ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി വ്യാഴാഴ്ചയാണ് തള്ളിയത്.

സംസ്ഥാന സര്‍ക്കാരില്‍ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ വോട്ടെണ്ണല്‍ സൂപ്പര്‍വൈസറെയും സഹായിയെയും നിയമിക്കാനുള്ള അവകാശം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്കാണെന്ന് ഹൈക്കോടതി പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകരം കേന്ദ്ര സര്‍ക്കാര്‍/കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ നിന്ന് വോട്ടെണ്ണല്‍ സൂപ്പര്‍വൈസറെയും സഹായിയെയും നിയമിക്കുന്നതില്‍ ഞങ്ങള്‍ക്ക് നിയമവിരുദ്ധതയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല' എന്നും ഹൈക്കോടതി പറഞ്ഞിരുന്നു.ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍ പിന്നീട് ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ ടിഎംസിക്ക് കഴിയുമെന്നും ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media