മൂന്നാം മോദി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് 2 കേന്ദ്രമന്ത്രിമാര്‍: സുരേഷ് ഗോപി,  ജോര്‍ജ് കുര്യന്‍



ദില്ലി : കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്ക് ഒപ്പം ഒരാള്‍ കൂടി മൂന്നാം മോദി സര്‍ക്കാരിലേക്ക്.  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും  കേന്ദ്രമന്ത്രിയാകും. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്. ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോര്‍ജിന് തുണയായത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. യുവമോര്‍ച്ച മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം ചാനല്‍ ചര്‍ച്ചകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ്. 

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ക്കൊടുവില്‍ സൂപ്പര്‍താരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്. ഉറപ്പിച്ച മന്ത്രിസ്ഥാനത്തില്‍ രാവിലെ മുതല്‍ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവില്‍ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ദില്ലിക്ക് പുറപ്പെട്ടത്.തൃശൂര്‍ 'എടുത്തത്' മുതല്‍ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം.പക്ഷെ ഇന്നലെ രാത്രി മുതല്‍ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയര്‍ന്നിരുന്നു.ഇതോടെ സിനിമക്കായി തല്‍ക്കാലം ക്യാബിനറ്റ് പദവി വേണ്ടെന്ന നിലപാട് ഒരിക്കല്‍ കൂടി താരം സ്വീകരിച്ചു. ഒടുവില്‍ ദില്ലിയില്‍ നിന്നും മോദിയുടെ കോളെത്തി.ഉടന്‍ എത്താന്‍ മോദിയുടെ നിര്‍ദ്ദേശം വന്നതോടെ തിരുവനന്തപുരത്ത് നിന്നും  ഭാര്യ രാധികക്കൊപ്പം ദില്ലിക്ക് പുറപ്പെട്ടു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media