വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ഓഹരികള്‍ ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 765.04 പോയന്റ് നേട്ടത്തില്‍ 56,889.76ലും നിഫ്റ്റി 225.80 പോയന്റ് ഉയര്‍ന്ന്. 16,931ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള വിപണികളിലെനേട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. വ്യാപാരദനത്തിലുടനീളം സൂചികകള്‍ കുതിപ്പ് നിലനിര്‍ത്തി. 16,931ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് ഫെഡ് റിസര്‍വ് മേധാവിയുടെ പ്രഖ്യാപനമാണ് ആഴ്ചകളായി നിലനിന്ന ആശങ്കക്ക് വിരാമമിട്ടത്. വാക്സിനേഷന്‍ വ്യാപകമായതോടെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ സമ്പദ്ഘടനക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന നീതി ആയോഗ് വൈസ് ചെയര്‍മാന്റെ പ്രസ്താവനയും വിപണിക്ക് ആത്മവിശ്വാസം നല്‍കി.
ഭാരതി എയര്‍ടെല്‍, ഡിവീസ് ലാബ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്സ്, നെസ് ലെ, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. മെറ്റല്‍, ഫാര്‍മ, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകള്‍ രണ്ടുശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.5ശതമാനം നേട്ടമുണ്ടാക്കി.