കോഴിക്കോട്: ഓട്ടിസം അനുഭവിക്കുന്നവര്‍ക്കുള്ള പിന്തുണയും പൊതുസമൂഹത്തില്‍ ഓട്ടിസം സംബന്ധിച്ച അവബോധവും ഉറപ്പാക്കുന്നതിനായി ലോക ഓട്ടിസം ദിനമായ ഏപ്രില്‍ രണ്ടിന് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് ഓട്ടിസം ദിനാചരണം നടക്കും. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, ലയണ്‍സ് ക്ലബ്ബ് , വേള്‍ഡ് ഹാപ്പിനെസ്സ് ക്ലബ്ബ് ,തണല്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓട്ടിസം കുട്ടികളുടെ സര്‍ഗാത്മക സൃഷ്ടികളുടെയും ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനവും പ്രകടനവും ചടങ്ങിന്റെ ഭാഗമായി നടക്കും. ഇത്തരംകുട്ടികള്‍ക്ക് സാമ്പത്തിക പിന്തുണ ഒരുക്കുന്ന രീതിയില്‍ ഉല്‍പ്പന്നങ്ങളുടെ വിപണനവും ചടങ്ങിന്റെ ഭാഗമായി നടക്കു0. സെലിബ്രിറ്റികള്‍ ചടങ്ങില്‍ കുട്ടികളുമായി സ0വദിക്കും ഇതോടൊപ്പം 'താരെ സമീന്‍പര്‍'സിനിമയുടെ പ്രദര്‍ശനവും നടക്കും.
കോഴിക്കോടിനെ സന്തോഷത്തിന്റെ നഗരം (സിറ്റി ഓഫ് ഹാപ്പിനസ്) ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഓട്ടിസം ബാധിച്ചവരുടെ കൂടി സന്തോഷ ദിനം സംഘടിപ്പിക്കുന്നത്. രാവിലെ 9 30 ന് ആരംഭിക്കുന്ന ചടങ്ങില്‍ ഓട്ടിസം അനുഭവിക്കുന്ന കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കും
ഓട്ടിസം സ്‌പെക്ട്രത്തിലെ വ്യക്തികളുടെ തനതായ കഴിവുകളും അവബോധം വളര്‍ത്തുന്നതിനും സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഓട്ടിസം ദിനാഘോഷങ്ങള്‍ നടത്തുന്നത്. പത്രസമ്മേളനത്തില്‍ ഡോ, അബ്ദുനാസര്‍ (പ്രിന്‍സിപ്പാള്‍ ഡയറ്റ് കോഴിക്കോട്), പ്രേംകുമാര്‍ (പ്രിന്‍സിപ്പല്‍ സെക്രട്ടറി ലയണ്‍സ് ക്ലബ്) പ്രിന്‍സ് സി.എം (ചെയര്‍മാന്‍ ഹാപ്പിനസ് ക്ലബ്) എന്നിവര്‍ പങ്കെടുത്തു.