തകര്‍ച്ച തുടരുന്നു വിപണി കുത്തനെ താഴോട്ട്
മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 377 പോയന്റ് താഴ്ന്ന് 47,031ലും നിഫ്റ്റി 113 പോയന്റ് നഷ്ടത്തില്‍ 13,854ലുമാണ് വ്യപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 301 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 883 ഓഹരികള്‍ നഷ്ടത്തിലുമാണ്. 54 ഓഹരികള്‍ക്ക് മാറ്റമില്ല. ബജറ്റിനു മുന്നോടിയായുള്ള വില്‍പ്പന സമ്മര്‍ദ്ദവും ആഗോള വിപണികളിലെ നഷ്ടവുമാണ് ആഭ്യന്തര സൂചികകളെ ബാധിച്ചത്.
മാരുതി സുസുക്കി, റിലയന്‍സ്, ടിസിഎസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എല്‍ആന്റ്ടി, ഐടിസി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഒഎന്‍ജിസി, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
മാരുതി സുസുക്കി, ലുപിന്‍, ഇന്റര്‍ ഗ്ലോബ്് ഏവിയേഷന്‍, ഐആര്‍സിടിസി, ടിവിഎസ് മോട്ടോഴ്‌സ് കമ്പനി തുടങ്ങി 129 കമ്പനികള്‍ ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തന ഫലം ഇന്നു പുറത്തുവിടും.