തലയില്‍ നീണ്ടു വളര്‍ന്ന കൊമ്പുമായി വൃദ്ധന്‍; നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെ മരിച്ചെന്ന് ബന്ധുക്കള്‍
 



യെമന്‍: തലയില്‍ കൊമ്പിന് സമാനമായ വളര്‍ച്ച നീക്കം ചെയ്യാനായി ശസ്ത്രക്രിയ ചെയ്ത വൃദ്ധന് ദാരുണാന്ത്യം. യെമനിലെ ഏറ്റവും പ്രായമേറിയ ആളെന്ന് അറിയപ്പെട്ട അലി ആന്തറാണ് മരിച്ചത്. ഇയാള്‍ക്ക് 140 വയസ് പ്രായമുണ്ടെന്നാണ് ബന്ധുക്കള്‍ അവകാശപ്പെടുന്നത്. അല്‍ ജ്വാഫ്ഗവര്‍ണറേറ്റില്‍ നിന്നുള്ള അലിയെ ഇരട്ടക്കൊമ്പന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. നൂറ് വയസ് കഴിഞ്ഞതിന് പിന്നാലെയാണ് അലിയുടെ തലയുടെ ഇരുവശത്തുമായി കൊമ്പിന് സമാനമായ വളര്‍ച്ചയുണ്ടായത്. ഇതില്‍ ഒരെണ്ണം ആടിന്റെ കൊമ്പ് പോലെ വളഞ്ഞ് വളര്‍ന്നത് നീക്കം ചെയ്യാനുള്ള ശ്രമമാണ് അലിയുടെ ജീവനെടുത്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ആവശ്യത്തിന് പരിശീലനം ലഭിച്ച ഡോക്ടറല്ല ശസ്ത്രക്രിയ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. പഴുത്ത ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച്  അമിത വളര്‍ച്ച നീക്കാന്‍ ശ്രമിച്ചത് ജീവന് ഭീഷണിയായെന്നാണ് വിലയിരുത്തല്‍. കെരാറ്റിന്‍ നിക്ഷേപം അടിഞ്ഞാണ് ഇത്തരം അമിത വളര്‍ച്ചയുണ്ടാവുന്നത്. അള്‍ട്രാ വയലറ്റ്  റേഡിയേഷനും ഇത്തരം വളര്‍ച്ചയ്ക്ക് കാരണമാകാറുണ്ട്. വായുടെ മുകളിലേക്ക് എത്തിയ വളര്‍ച്ച വലിയ ശല്യമായതോടെയാണ് മുറിച്ച് നീക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media