സുല്‍ത്താന്‍ ബത്തേരി അല്ല  ഗണപതിവട്ടം; പേര് മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രന്‍
 


കോഴിക്കോട്:സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം ആക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര് വന്നതെന്നും പേര് മാറ്റം അനിവാര്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, സുരേന്ദ്രനെ വിമര്‍ശിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തി. താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കുമെന്ന് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍ പറഞ്ഞത്. ഇന്ന് താമരശേരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുരേന്ദ്രന്‍ നിലപാട് ആവര്‍ത്തിച്ചത്.

സുല്‍ത്താന്‍സ് ബത്തേരി അല്ല അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. ടിപ്പു സുല്‍ത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് എത്രകാലമായി. അതിന് മുമ്പ് എന്തായിരുന്നു പേര് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര്. വിഷയം 1984ല്‍ പ്രമോദ് മഹാജന്‍ ഉന്നയിച്ചത് ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ടിപ്പു സുല്‍ത്താന്‍ വരുന്നതിന് മുമ്പ് അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നില്ലേ? കോണ്‍ഗ്രസിനും എല്‍ഡിഎഫിനും അതിനെ സുല്‍ത്താന്‍ ബത്തേരി എന്ന് പറയുന്നതിനാണ് താല്‍പര്യം. അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് താന്‍ ചോദിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റല്‍ വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.സുരേന്ദ്രന് എന്തും പറയാമെന്ന് ടി സിദ്ദിഖ് എം എല്‍ എ. അദ്ദേഹം  ജയിക്കാന്‍ പോകുന്നില്ലെന്നും  ജനശ്രദ്ധ പിടിക്കാന്‍ വേണ്ടിയുള്ള പ്രഖ്യാപനം മാത്രമാണിതെന്നും നടക്കാന്‍ പോകുന്ന കാര്യമല്ലെന്നും അതിനൊരു വലിയും നല്‍കുന്നില്ലെന്നും ടി സിദ്ദിഖ്  പറഞ്ഞു. സുരേന്ദ്രനെതിരെ സിപിഎമ്മും രംഗത്തെത്തി. ആളുകളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണിതെന്നും വയനാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കാത്ത കാര്യമാണിതെന്നും കല്‍പ്പറ്റ മുന്‍ എംഎല്‍എ സികെ ശശീന്ദ്രന്‍ പറഞ്ഞു. സാഹിത്യക്കാരന്‍ കെ സച്ചിദാനന്ദന്‍, എഴുത്തുക്കാരന്‍ ഒകെ ജോണി തുടങ്ങിയ നിരവധി പേരും പേരുമാറ്റല്‍ വിവാദത്തിനെതിരെ  രംഗത്തെത്തി. 

അനില്‍ ആന്റണിക്കെതിരായ ആരോപണത്തിലും കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കി.  അനില്‍ ആന്റണിക്കെതിരായ ആരോപണം സത്യത്തില്‍ ലക്ഷ്യം വെക്കുന്നത് എകെ ആന്റണിയെയാണ്. കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ ആണ് ആരോപണത്തിന് പിന്നിലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.പാനൂര്‍ സ്‌ഫോടനത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഗൗരവതരമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ആര്‍ എസ് എസ് ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് അയിരുന്നു ബോംബ് നിര്‍മാണം. ബോംബ് നിര്‍മാണം സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ നടന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ശക്തമായി ഇടപെടണം. പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ല.

മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മുസ്ലിം സമുദായത്തിലെ തീവ്ര ചിന്താഗതിക്കാരെ ഒപ്പം നിര്‍ത്താന്‍ കൂടി ലക്ഷ്യമിട്ട് ആയിരുന്നു ബോംബ് നിര്‍മാണം.കണ്ണൂരിലെ ബോംബ് നിര്‍മാണ വിദഗ്ധരുടെ ലിസ്റ്റ് പൊലീസിന്റെ പക്കല്‍ ഉണ്ട്. ഇത് പരിശോധിക്കാനോ അവരെ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല. സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണം. വിഷയത്തില്‍ കോണ്‍ഗ്രസ് വലിയ താത്പര്യം കാണിക്കുന്നില്ല. എഡിജിപി റാങ്കിലുള്ള ഉദ്യാഗസ്ഥന്‍ അന്വേഷിക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media