വൃക്ക വില്‍ക്കാന്‍ തയാറായില്ല; ഭര്‍ത്താവ്
മര്‍ദ്ദിച്ചെന്ന് ഭാര്യയുടെ പരാതി
തിരുവനന്തപുരം: വൃക്ക വില്‍ക്കാന്‍ തയാറായില്ലെന്ന് ആരോപിച്ചു ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് ഭാര്യയുടെ പരാതി. വിഴിഞ്ഞത്താണ് സംഭവം. കോട്ടപ്പുറം സ്വദേശി സാജന്‍ ആണ് അറസ്റ്റിലായത്. ഭാര്യ സുജയുടെ പരാതിയിലാണ് അറസ്റ്റ്.ഭാര്യയെയും മക്കളെയും മര്‍ദിച്ചതിനാണ് പൊലീസ് കേസ് എടുത്തത്. വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ചതിനും വിവരം പുറത്ത് പറഞ്ഞതിനുമാണ് മര്‍ദനം എന്ന് ഭാര്യ പറഞ്ഞു.