അഭിമാന നേട്ടം; ലാഭകരമായി 15 പൊതുമേഖലാ സ്ഥാപനങ്ങള്‍
കൊച്ചി: പൊതുമേഖലയ്ക്ക് ആശ്വാസം. സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്കതിരിക്കുന്ന 15 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2019-20 ല്‍ 3,149 കോടി രൂപയുടെ ലാഭം നേടി. കൊവിഡ് പ്രതിസന്ധി ഘട്ടത്തെ അവസരങ്ങള്‍ വിനിയോഗിച്ച് ശ്രദ്ധേയമായ നേട്ടമാണ് കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് കൈവരിച്ചിരിയ്ക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സാനിറ്റൈസറുകളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് കെഎസ്ഡിപിയ്ക്ക് റെക്കോര്‍ഡ് ലാഭം നല്‍കിയത്. 2019-20-ല്‍ 7.13 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്. മൊത്തം വിറ്റുവരവ് 100 കോടി രൂപയില്‍ എത്തി .
2003 മുതല്‍ 2006 വരെ പ്രവര്‍ത്തനം തന്നെ നിലച്ച പൊതുമേഖലാസ്ഥാപനമായിരുന്നു ഇത്. ഈ അവസ്ഥയില്‍ നിന്നാണ് കെഎസ്ഡിപി അഭിമാനകരമായ നേട്ടം കൈവരിച്ചിരിയ്ക്കുന്നത്. 2016-ലാണ് സ്ഥാപനം ആധുനികവല്‍ക്കരിച്ചത്. കൊവിഡ് കാലത്ത് 15 ലക്ഷം ലിറ്റര്‍ സാനിറ്റൈസര്‍ വരെ ഇവിടെ ഉത്പാദിപ്പിച്ചിരുന്നു..പൊതുവപണിയിലെ സാനിറ്റൈസര്‍ വില പിടിച്ചു നിര്‍ത്താനും ഉത്പാദനം സഹായകരമായിരുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും എല്ലാം കെഎസ്ഡിപി സാനിറ്റൈസര്‍ എത്തിച്ചിരുന്നു.
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ലാഭം നേടിയ മറ്റൊരു കമ്പനി.
ചവറ ആസ്ഥാനമായുള്ള കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍ )ആണ് ലാഭം നേടുന്ന മറ്റൊരു പൊതുമേഖലാ സ്ഥാപനം. കളിമണ്ണില്‍ നിന്ന് ധാതുക്കള്‍ വേര്‍തിരിയ്ക്കുന്ന പുതിയ സാങ്കേതിക വിദ്യയും നൂതന ഓക്‌സിജന്‍ ഉത്പാദന പ്ലാന്റും വിജയത്തില്‍ നിര്‍ണായകമായി. കെല്‍ട്രോണ്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, മലബാര്‍ സിമന്റ്, കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍, കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് തുടങ്ങിയവയാണ് ലാഭം നേടിയ മറ്റ് സ്ഥാപനങ്ങള്‍