തിരുവനന്തപുരം : കോതി ആവിക്കല്‍ പ്ലാന്റ് സമരങ്ങള്‍ പരോക്ഷമായി പരാമര്‍ശിച്ച് മുഖ്യമന്ത്രി. മാലിന്യ പ്ലാന്റ് വേണ്ടെന്ന് ഒരു സ്ഥലത്തുള്ള ആളുകള്‍ ചേര്‍ന്നങ്ങ് തീരുമാനിക്കുകയാണ്. ഈ രീതി ശരിയല്ല. ഒരു പ്രദേശത്ത് പ്ലാന്റിനെതിരെ സ്വാഭാവിക വികാരം ഉണ്ടാകും. അത് ശമിപ്പിക്കാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കുകയാണ് വേണ്ടത്. ജനങ്ങള്‍ സഹകരിക്കണംആളുകള്‍ ഒന്നും ഇല്ലാത്ത സ്ഥലത്ത് മതി മാലിന്യ പ്ലാന്റ് എന്നുപറഞ്ഞാല്‍ എന്തു ചെയ്യും. അത് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മിക്കയിടത്തും ഉള്ളത് വിസര്‍ജ്യം കലര്‍ന്ന വെള്ളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ അവസ്ഥ മാറണം.