മലബാര്‍ കലാപം; ഐസിഎച്ച്ആര്‍ തിരുത്തലിനെതിരെ
കേരള ഹിസ്റ്ററി കോണ്‍ഗ്രസ്
കോഴിക്കോട്:മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഐസിഎച്ച്ആര്‍ തീരുമാനത്തിനെതിരെ കേരള ഹിസ്റ്ററി കോണ്‍ഗ്രസ് രംഗത്ത്. മഹാത്മാ ഗാന്ധി, മൗലാന ഷൗക്കത്തലി തുടങ്ങിയവരുടെ പ്രേരണയില്‍ നടന്ന സമരമാണ് മലബാര്‍ കലാപമെന്ന് കേരള ഹിസ്റ്ററി കോണ്‍ഗ്രസ് പറഞ്ഞു. സമരത്തിനു പിന്നില്‍ മലബാറിലെ മാപ്പിള കര്‍ഷകരായിരുന്നു. കലാപപ്രദേശങ്ങളില്‍ നീതിയും സമാധാനവും നടപ്പിലാക്കാനാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ശ്രമിച്ചത്. രണ്ട് വര്‍ഷമായി നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് നിഘണ്ടുവിലെ മാറ്റമെന്നും കെഎച്ച്സി ആരോപിക്കുന്നു. നേതൃത്വം തുറുങ്കിലടക്കപ്പെട്ട സമയത്ത് നടന്ന ചില തെറ്റുകള്‍ പൂര്‍ണമായും നേതാക്കളുടെ തലയിലേക്ക് ഇടുകയാണ്. അത് ചെയ്യരുത് എന്നും കേരള ഹിസ്റ്ററി കോണ്‍ഗ്രസ് പറയുന്നു.