കനത്ത മഴ; ;ചെന്നൈ വിമാനത്താവളം ഭാഗികമായി അടച്ചു
കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ചന്നൈ വിമാനത്താവളം ഭാഗികമായി അടച്ചു. വിമാനം ഇറങ്ങുന്നതിന് വൈകുന്നേരം ആറ് മണിവരെ നിയന്ത്രണം ഏര്‍പ്പെടുത്തി.
ചെന്നൈയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.
ചെന്നൈയില്‍ നിന്നും വിമാനങ്ങള്‍ പുറപ്പെടുന്നതില്‍ തടസമില്ല.