ഭീകരാക്രമണ ഭീഷണി, അതീവ ജാഗ്രതയില്‍ മുംബൈ നഗരം


മുംബൈ: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയില്‍  മുംബൈ നഗരം . പുതുവത്സര തലേന്ന് നഗരത്തില്‍ ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.  അവധിയില്‍ ഉള്ള ഉദ്യോഗസ്ഥരെ അടക്കം തിരികെ വിളിച്ച് പൊലീസ് സുരക്ഷാ ശക്തമാക്കി. 

വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷക്ക് വേണ്ടി മൂവായിരത്തോളം പൊലീസുകാരെ വിന്യസിച്ചതായി റെയില്‍വേ പൊലീസ് അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പുതുവത്സര പരിപാടികള്‍ക്കെല്ലാം നേരത്തെ തന്നെ മുംബൈയില്‍ നിരോധനമുണ്ട്. പുതിയ സാഹചര്യത്തില്‍ രാത്രി കര്‍ഫ്യൂ കൂടുതല്‍ കര്‍ശനമായി നടപ്പാക്കും. നേരത്തെ ലുധിയാന കോടതിയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഖലിസ്ഥാന്‍ ഭീകരര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങള്‍ക്കിടെയാണ് പുതുവത്സരത്തിന് മുംബൈയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media