'മിഷ്' ഒന്നാംവാര്‍ഷികവും വിഷു ഈദ് ഈസ്റ്റര്‍ സംഗമവും -ഏപ്രില്‍ 11ന്



കോഴിക്കോട്:. കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് രൂപീകൃതമായ സാമൂദായിക സൗഹൃദ കൂട്ടായ്മയായ 'മലബാര്‍ ഇനീഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണിയുടെ (മിഷ്) ഒന്നാംവാര്‍ഷികാഘോഷം ഈ  ഏപ്രില്‍ 11 നു വൈകിട്ട് ആറിന്  അളകാപുരി ഹോട്ടലില്‍ നടക്കും. 
ഡോ. ശശി തരൂര്‍ മുഖ്യാഥിതിയായിരിക്കും.  ആചാര്യ എകെബി നായര്‍,  സഫീര്‍ സഖാഫി, ഫാ. ടി.എ ജയിംസ് തുടങ്ങിയവര്‍ വിഷു, ഈദ്, ഈസ്റ്റര്‍ സന്ദേശങള്‍ നല്‍കും. 

സംഘാടക സമിതി യോഗത്തില്‍ മിഷ് ചെയര്‍മാന്‍  പി.വി ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി  പി.കെ. അഹമ്മദ്, ട്രഷരര്‍ ഷവലിയര്‍ സി.ഇ ചാകുണ്ണി, വൈസ് ചെയര്‍മാന്‍ ഡോ. കെ. മൊയ്തു, കോര്‍ഡിനേറ്റര്‍ മുസ്തഫ മുഹമ്മദ്,  ജയന്ത് കുമാര്‍,  പുത്തുര്‍മഠം ചന്ദ്രന്‍,  ടി.പി നസീര്‍ ഹുസൈന്‍,  സി.എ ആലിക്കോയ,  ലത്തീഫ് പാലക്കണ്ടി, ഫാ. ജയിംസ്,  സന്നാഫ് പാലക്കണ്ടി, ജൗഹര്‍ ടാംടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media