കെഎഎസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു


കെഎഎസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീറാണ് റാങ്ക് പ്രഖ്യാപിച്ചത്. ( KAS rank list declared )


മൂന്ന് സ്ട്രീമുകളിലായാണ് പരീക്ഷ നടത്തിയത്. അതുകൊണ്ട് തന്നെ മൂന്ന് റാങ്ക് ലിസ്റ്റ് ഉണ്ട്. മൂന്ന് സ്ട്രീമുകളിലായി 105 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി. നവംബര്‍ ഒന്നിന് നിയമന ശുപാര്‍ശ നല്‍കും. 570000 അപേക്ഷകളാണ് ആകെ ലഭിച്ചത്.

സ്ട്രീം ഒന്നില്‍ 122 പേര്‍ മെയിന്‍ ലിസ്റ്റില്‍ കയറിപ്പറ്റി

ഒന്നാം റാങ്ക് -മാലിനി എസ്
രണ്ടാം റാങ്ക് - നന്ദന എസ്.പിള്ള
മൂന്നാം റാങ്ക് - ഗോപിക ഉദയന്‍
നാലാം റാങ്ക് - ആതിര എസ്.വി
അഞ്ചാം റാങ്ക് - ഗൗതമന്‍ എം.

സ്ട്രീം രണ്ടില്‍ 22 വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഉള്ളത്. നോണ്‍ ഗസറ്റഡ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

ഒന്നാം റാങ്ക് - അഖില ചാക്കോ
രണ്ടാം റാങ്ക്- ജയകൃഷ്ണന്‍ കെ.ജി
മൂന്നാം റാങ്ക് - ഹൃദ്യ സി.എസ്.
നാലാം റാങ്ക് - ജാസ്മിന്‍ ബി
അഞ്ചാം റാങ്ക് - ചിത്ര പി അരുണിമ

സ്ട്രീം മൂന്നില്‍ ഒന്നാം റാങ്ക് നേടിയത് അനൂപ കുമാര്‍ വി ആണ്. അജീഷ് കെ ആണ് രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. മൂന്നാം റാങ്ക് പ്രമോദ് ജി.വിയും നാലാം റാങ്ക് ചിത്രലേഖ കെ.കെയും അഞ്ചാം റാങ്ക് സനൂബ്.എസ് സ്വന്തമാക്കി

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media