ഫിറ്റ്‌നസ് ഉല്‍പ്പന്നങ്ങളുമായി ലുലുവില്‍ കമ്മിറ്റ് ടു ഫിറ്റ്‌നസ് വിപണന മേള
അബുദാബി: ഫിറ്റ്‌നസ് ഉല്‍പ്പന്നങ്ങളുടെ വിപുലമായ നിരയൊരുക്കി ലുലുവില്‍ കമ്മിറ്റ് ടു ഫിറ്റ്‌നസ് വിപണന മേളയ്ക്ക് തുടക്കം കുറിച്ചു. മേളയുടെ ഉദ്ഘാടനച്ചടങ്ങ് അല്‍ ഖിസൈസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്നു. ഓഗസ്റ്റ് പത്ത് വരെയാണ് മേള നടക്കുക. ജിം ഉപകരണങ്ങള്‍, പരിശീലനങ്ങള്‍ക്കുപയോഗിക്കുന്ന പാദരക്ഷകളും വസ്ത്രങ്ങളുമടക്കം മുന്‍നിര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ മേളയിലൂടെ ലഭ്യമാകും. ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഇളവ് ലഭിക്കും.
ഉപഭോക്താക്കളുടെ ആരോഗ്യവും കായികക്ഷമതയും നിലനിര്‍ത്തുന്നതില്‍ ലുലു ഗ്രൂപ്പ് പതിജ്ഞാബന്ധരാണെന്ന് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബായ് റീജിയന്‍ റീജിയണല്‍ ഡയറക്ടര്‍് കെപി തമ്പാന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് ഉപകരണങ്ങളും ഷൂസും വസ്ത്രങ്ങളുമെല്ലാം കാഴ്ചയ്ക്ക് വേണ്ടി മാത്രമല്ലെന്നു സുരക്ഷയ്ക്ക് കൂടിയുള്ളതാണെന്നും അതുകൊണ്ടാണ് ഇത്തരമൊരു മേളയ്ക്ക് തുടക്കം കുറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.