ആലപ്പുഴ: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ചത് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാര്‍. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍?ഗ്രസുകാരെ ?ഗണ്‍മാന്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അതേസമയം, ഗണ്‍മാന്‍ പ്രതിഷേധക്കാരെ തല്ലിയത് വിവാദമാവുകയാണ്. മുഖ്യമന്ത്രിയുടെ യാത്ര കോ-ഓര്‍ഡിനേഷനാണ് ഗണ്‍മാന്റെ ചുമതല. ഏത് സാഹചര്യത്തിലാണ് ഗണ്‍മാന്‍ പ്രതിഷേധക്കാരെ തല്ലിയതെന്നും വ്യക്തമല്ല.
അതേസമയം, നവകേരള സദസ് ആലപ്പുഴ ജില്ലയില്‍ പര്യടനം തുടരുകയാണ്. ആദ്യ യോഗം രാവിലെ 11ന് കായംകുളം മണ്ഡലത്തിലാണ്. രാവിലെ മുഖ്യമന്ത്രി പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ഉച്ചകഴിഞ്ഞ് 3 ന് മാവേലിക്കര ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. സ്‌കൂളിന്റെ മതില്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടായ സ്ഥലമാണിത്.
അക്രമത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. മാന്യമല്ലാത്ത സമരം നടത്തിയാല്‍ അടി കിട്ടുമെന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. അടി കിട്ടിയാലേ നേതാവാകാന്‍ കഴിയൂ. ഞങ്ങള്‍ക്കും അടി കിട്ടിയിട്ടുണ്ട്. അടി കൊടുക്കാനാണ് പൊലീസുള്ളതെന്നും സജി ചെറിയാന്‍ ് പറഞ്ഞു. കരിങ്കൊടി കാട്ടി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസിന്റ ശ്രമം. കെഎസ്‌യുക്കാരെ ബലിക്കല്ലില്‍ വെക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.