എയര്‍ ഇന്ത്യ വിമാനം ചിക്കാഗോയിലേക്ക് പറന്നത് യാത്രക്കാരുടെ ലഗേജുകളില്ലാതെ; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വ്യോമയാന മന്ത്രി 


ഡെല്‍ഹി: ഡെല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്കുള്ള വിമാനം പറന്നുയര്‍ന്നത് യാത്രക്കാരുടെ ലഗേജുകളില്ലാതെ. 40 യാത്രക്കാരുടെ ലഗേജുകളാണ് വിമാനത്തില്‍ ഇല്ലാതിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ  എയര്‍ലൈന്‍സിനോട് ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് എയര്‍ ഇന്ത്യ വ്യോമയാന മന്ത്രിക്ക് നല്‍കി. ബാഗുകള്‍ ഉടനടി യാത്രക്കാരുടെ കൈവശമെത്തിക്കാനുളള നടപടികള്‍ ആരംഭിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു. എത്രയും പെട്ടന്ന് ബാഗുകള്‍ എത്തിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് വിമാനത്തിലെ യാത്രക്കാരനായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നു. കോളേജിലെ പ്രധാനപ്പെട്ട രേഖകളും വസ്ത്രങ്ങളുമുള്‍പ്പടെ സൂക്ഷിച്ച ബാഗാണ് നഷ്ട്ടപ്പെട്ടതെന്നും ഇയാള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

കൊറോണയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ ബാഗുകള്‍ കൊണ്ടുപോകുന്നതില്‍ നിരവധി നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. യാത്രക്കാരുടെ കൈവശമുള്ള ഹാന്‍ഡ് ബാഗുകളില്‍ വളരെ കുറഞ്ഞ അളവിലേ സാധനങ്ങള്‍ സൂക്ഷിക്കാന്‍ അനുവദിക്കുകയുള്ളു.ഇത് കാരണം യാത്രക്കാരുടെ മറ്റ് ആവശ്യസാധനങ്ങള്‍ ലഗേജുകളില്‍ സൂക്ഷിക്കുകയാണ് പതിവ്. ഈ കാരണം കൊണ്ട് ലഗേജുകള്‍ നഷ്ടപ്പെട്ടവര്‍ ഏറെ ബുദ്ധിമുട്ടിയിരിക്കുകയാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media