രാജ്യത്ത് പുതിയതായി 16,326 പേര്‍ക്ക് കോവിഡ്; 666 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ കുറയുന്നതിനിടയിലും ആശങ്ക ഉയര്‍ത്തി മരണം. പുതിയ കണക്കുകള്‍ അനുസരിച്ച് സജീവ രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് പുതിയതായി 16,326 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ആശങ്കയാകുന്നത് കേരളത്തിലെ ഉയര്‍ന്ന കൊവിഡ് കണക്കുകളാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ കുറഞ്ഞതോടെ കൂടുതല്‍ ഇളവുകളിലേക്ക് കടക്കുകയാണ്.
ഇന്നലെ സംസ്ഥാനത്ത് 9,361 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങള്‍ കൊവിഡ്-19 മൂലമാണെന്ന് തിങ്കളാഴ്ച സ്ഥിരീകരിച്ചു. 80,892 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവില്‍ ചികിത്സയിലുള്ളത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 16,326 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,41,59,562 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്നലെ 13,64,681 പരിശോധന നടത്തിയിരിക്കുന്നത്. 59.84 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്.