സ്വര്‍ണ വില കുതിക്കുന്നു; പവന്‍ വില 36,000 ന് മുകളില്‍ 


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് 200 രൂപയാണ് പവന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,000ത്തിന് മുകളിലെത്തി. 36,120 രൂപയാണ് ഇന്നത്തെ പവന്‍ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4515 രൂപയാണ്. 

ഈ മാസം ഇതുവരെ പവന് 920 രൂപയാണ് വര്‍ധിച്ചത്. മാസത്തിന്റെ തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണവില. വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കാന്‍ സാധ്യതയുള്ളതായിട്ടാണ് വിപണി വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായത്. ഈ മാസം ഇതുവരെ ഒന്നോ രണ്ടോ ദിവസങ്ങളില്‍ ഒഴികെ സ്വര്‍ണ വില താഴോട്ടുപോയിട്ടില്ല. രാജ്യന്തര ധന വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തല്‍.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media