മഞ്ഞുമല ഇടിഞ്ഞ് ഉത്തരാഖണ്ഡിൽ വൻ അപകടം.

 


ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ വൻ മഞ്ഞുമല ഇടിഞ്ഞ് വെള്ളപ്പൊക്കം. നദികൾ കരകവിഞ്ഞ് ഒഴുകുന്നു. ദൌലിഗംഗ നദിയിൽ നിന്നും വലിയതോതിൽ വെള്ളമെത്തി ഋഷി ഗംഗ ജല വൈദ്യുത പദ്ധതി ഭാഗികമായി തകർന്നു. ഡാമിനോട് അടുത്ത പ്രദേശത്ത് 150 തൊഴിലാളികളെ കാണാതായെന്ന് ഔദ്യോഗിക വൃത്തങ്ങൾ ഉദ്ധരിച്ച് വാർത്താ ഏജൻസി .ഗംഗ, അളകനന്ദ നദിയുടെ കരയിൽ ഉള്ളവരോട് എത്രയും പെട്ടന്ന് ഒഴിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.  ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്. ഋഷികേശ്, ഹരിദ്വാർ, വിഷ്ണുപ്രയാഗ്, ജോഷിമഠ്,കർണ്ണപ്രയാഗ്, രുദ്രപ്രയാഗ്, ശ്രീനഗർ എന്നിവിടങ്ങളിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. 

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media