റിസര്‍വേഷനില്ലാത്ത എക്‌സ്പ്രസ് തീവണ്ടികളില്‍ ഇന്നുമുതല്‍ സീസണ്‍ ടിക്കറ്റ്
റിസര്‍വേഷനില്ലാതെ സഞ്ചരിക്കാവുന്ന എക്‌സ്പ്രസ് തീവണ്ടികളിലെ ജനറല്‍ കോച്ചുകളില്‍ ഇന്ന് മുതല്‍ സീസണ്‍ ടിക്കറ്റുകള്‍ പുനഃസ്ഥാപിക്കും. അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം ഇന്‍ മൊബൈല്‍(യു.ടി.എസ്.) ഇന്നുമുതല്‍ പ്രവര്‍ത്തനസജ്ജമാവും. ജനസാധാരണ്‍ ടിക്കറ്റ് ബുക്കിങ് സേവക്(ജെ.ടി.ബി.എസ്.) കേന്ദ്രങ്ങളും തുറക്കാന്‍ തീരുമാനമായി. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ ഇതുസംബന്ധിച്ച് നടപടികള്‍ എടുത്തിട്ടുള്ളതായി ദക്ഷിണ റെയില്‍വേ കൊമേഴ്സ്യല്‍ വിഭാഗം അറിയിച്ചു.
കണ്ണൂര്‍-കോയമ്പത്തൂര്‍(06607/06608), എറണാകുളം-കണ്ണൂര്‍(06305/06306), കണ്ണൂര്‍-ആലപ്പുഴ(06308/06307), കോട്ടയം-നിലമ്പൂര്‍ റോഡ്(06326/06325), തിരുവനന്തപുരം-എറണാകുളം(06304/06303), തിരുവനന്തപുരം-ഷൊര്‍ണൂര്‍(06302/06301), തിരുവനന്തപുരം-തിരുച്ചിറപ്പള്ളി(02628/02627), രാമേശ്വരം-തിരുച്ചിറപ്പള്ളി(062850/06849), ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പ്പേട്ട(06089/06090), തിരുവനന്തപുരം-ഗുരുവായൂര്‍(06342/06341), നാഗര്‍കോവില്‍-കോട്ടയം (06366), പാലക്കാട് ടൗണ്‍ -തിരുച്ചിറപ്പള്ളി(06844/06843) എന്നീ തീവണ്ടികളിലാണ് തിങ്കളാഴ്ചമുതല്‍ യു.ടി.എസ്., സീസണ്‍ ടിക്കറ്റുകള്‍ പുനഃസ്ഥാപിക്കുക.