തീയേറ്ററുകളില്‍ തരംഗം തീര്‍ക്കവേ
 'മാസ്റ്റര്‍' എച്ച്ഡി പതിപ്പ് ചോര്‍ന്നു



വിജയ്‌യും വിജയ് സേതുപതിയും ഒന്നിച്ച ചിത്രം 'മാസ്റ്റര്‍' ഓണ്‍ലൈനില്‍ ചോര്‍ന്നു. സിനിമയുടെ എച്ച്ഡി പതിപ്പാണ് തമിഴ് റോക്കേഴ്സടക്കമുള്ള വെബ്സൈറ്റുകളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ജനുവരി 13ന് തീയേറ്ററുകയില്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൈദി ഒരുക്കിയ ലോകേഷ് കനകരാജ് ആണ്.

തിയേറ്ററുകളില്‍ വമ്പന്‍ വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിത്രം. അതിനിടയിലാണ് ചിത്രം ചോര്‍ന്നിരിക്കുന്നത്. ആദ്യ ദിവസം തന്നെ രണ്ടരക്കോടി് കളക്ഷനാണ് ചിത്രം കേരളത്തില്‍ മാത്രം നേടിയത്.
ജനുവരി 13-ന് റിലീസ് ചെയ്യാനിരിക്കേ സിനിമയിലെ ഏതാനും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നതും ഏറെ വിവാദമായിരുന്നു. ആ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. അതിനിടെയിലാണ് ഇപ്പോള്‍ സിനിമ മുഴുവനുമായി ചോര്‍ന്നിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തീയേറ്ററില്‍ സിനിമ തിരിച്ചെത്തിയത് സിനിമാ വ്യവസായത്തിന് തന്നെ പുത്തനുണര്‍വ്വാകുമെന്ന് ഏവരും കരുതുമ്പോഴാണ് അതിനിടെ പൈറസിയെന്ന ഭീഷണിയും വന്നിരിക്കുന്നത്. അണിയറപ്രവര്‍ത്തകരുടെ പരാതിയില്‍ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media