ഇന്ത്യ-കാനഡ തര്‍ക്കം: രഹസ്യാന്വേഷണ ഏജന്‍സികളുടെ യോഗം, എംബസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം 


ദില്ലി : ഖാലിസ്ഥാന്‍ വാദികളുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുണ്ടായ തര്‍ക്കത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ യോഗം ചേര്‍ന്നു. നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് രഹസ്യാന്വേഷണ ഏജന്‍സികള്‍ നിര്‍ദ്ദേശം നല്‍കി. പലയിടത്തും അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. കാനഡയിലെ ഇന്ത്യന്‍ വംശജരുടെ സാഹചര്യവും വിലയിരുത്തി. കാനഡയില്‍ ചില ക്ഷേത്രങ്ങള്‍ക്കു നേരെ അക്രമം നടന്നുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കാനഡയിലുള്ള ഖാലിസ്ഥാനി ഭീകരുടെ വിവരങ്ങളടങ്ങുന്ന പട്ടിക ഇന്ത്യ വിവിധ രാജ്യങ്ങളെ ബോധ്യപ്പെടുത്തും. 

അതേ സമയം, കാനഡയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് മുന്നില്‍ ഖാലിസ്ഥാന്‍ സംഘടനകള്‍ പ്രതിഷേധിച്ചു. നിജ്ജാറിന്റെ വധത്തിന് ഉത്തരവാദി ഇന്ത്യയെന്ന മുദ്രാവാക്യം വിളികളുമായാണ് ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധിച്ചത്. ടൊറോന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ നൂറോളം ഖാലിസ്ഥാന്‍ വാദികള്‍ ഇന്ത്യയുടെ പതാക കത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട് ഔട്ടുകള്‍ക്ക് നേരെ ചെരുപ്പ് എറിഞ്ഞും പ്രതിഷേധമുണ്ടായി. പൊലീസ് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്ക് മുന്നില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. അതിനാല്‍ അക്രമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിജ്ജാര്‍ വധത്തില്‍ ഇന്ത്യയാണ് ഉത്തരവാദിയെന്നും മുദ്രാവാക്യം വിളികളുയര്‍ന്നു. മഞ്ഞ ഖാലിസ്ഥാന്‍ കൊടികളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. കാനഡയുടെ പതാകകളേന്തിയെത്തിയവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. 

 

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media