എംടി പറഞ്ഞത് വിമര്‍ശനമല്ല;യാഥാര്‍ത്ഥ്യം: എന്‍.ഇ.സുധീര്‍ 



കോഴിക്കോട്: കെഎല്‍എഫ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസം?ഗം ചര്‍ച്ചാ വിഷയമായ സാഹചര്യത്തില്‍ എംടിയുടെ വിശദീകരണവുമായി എഴുത്തുകാരന്‍ എന്‍ഇ സുധീറിന്റെ ഫേസ്ബുക്ക് കുറിപ്പ്. വിമര്‍ശിച്ചതല്ലെന്നും യാഥാര്‍ത്ഥ്യം പറഞ്ഞത് ആത്മവിമര്‍ശനത്തിനാണെന്നും എംടി പറഞ്ഞതായി സുധീര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു. പ്രസം?ഗത്തിന് ശേഷമുള്ള സംസാരത്തിലാണ് എംടി ഇങ്ങനെ പറഞ്ഞതെന്നും സുധീര്‍ വ്യക്തമാക്കുന്നു. 

'എംടി  എന്നോട് പറഞ്ഞത് ഇതാണ്. 'ഞാന്‍  വിമര്‍ശിക്കുകയായിരുന്നില്ല. ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്.' സുധീറിന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു എന്നും ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്താണ് സുധീര്‍ എഫ്ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

സുധീറിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്.ഇന്നലെ വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ നാളെ കെഎല്‍എഫ് ഉദ്ഘാടന വേദിയില്‍ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമര്‍ശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. ഇന്ന് വൈകിട്ടു കണ്ടപ്പോള്‍ ഞങ്ങള്‍ അതെപ്പറ്റി സംസാരിച്ചു. 

എംടി  എന്നോട് പറഞ്ഞത് ഇതാണ്. 'ഞാന്‍  വിമര്‍ശിക്കുകയായിരുന്നില്ല. ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്.' തന്റെ കാലത്തെ രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media