ലോകകപ്പിന് മുമ്പേ 10 ലക്ഷം മരങ്ങള്‍; ഖത്തറിന്റെ പ്രഖ്യാപനം പരിസ്ഥിതി ഉച്ചകോടിയില്‍
ദോഹ: പരിസ്ഥിതി സൗഹൃദ ലോകകപ്പ് എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന ഖത്തർ, പന്തുരുളും മുമ്പേ രജ്യത്ത് നട്ടുപിടിപ്പിക്കുന്നത് 10 ലക്ഷം മരങ്ങൾ. റിയാദില്‍ നടന്ന ഹരിത പശ്ചിമേഷ്യൻ ഉച്ചകോടിയിലാണ് ഖത്തര്‍ ഊര്‍ജമന്ത്രി സാദ് ഷരീദ അല്‍ കഅബിയുടെ പ്രഖ്യാപനം.
2022 ലോകകപ്പിന് മുന്നോടിയായി ഖത്തറിൻറ നഗരവും ഗ്രാമവുമെല്ലാം ഹരിതാഭമാക്കുന്ന പദ്ധതി ഇതിനകം പുരോഗമിക്കുകയാണ്. ഖത്തർ ദേശീയ വിഷന്റെ
ഭാഗമായി ഇത് ഒരു കോടി മരങ്ങളായി ഉയര്‍ത്തും. ചരിത്രത്തിലെ ആദ്യ കാര്‍ബണ്‍ രഹിത ലോകകപ്പെന്ന പ്രത്യേകതയുംകൂടി ഖത്തര്‍ ലോകകപ്പിനുണ്ടാകുമെന്ന് സാദ് ഷെരീദ അല്‍ കഅബി വ്യക്തമാക്കി. ഖത്തർ വിഭാവനംചെയ്ത ദേശീയ വിഷന്‍ 2030െൻറ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സുസ്ഥിരമായ പരിസ്ഥിതി വികസനമാണ്. ആഗോള താപനം കുറക്കുന്നതിനായി ഐക്യരാഷ്ട്രസഭക്കുകീഴില് നടക്കുന്ന വിവിധ പദ്ധതികള്‍ക്ക് ഖത്തര്‍ നിലവില്‍ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.