എക്‌സ്‌പോ 2020 ദുബൈ; പ്രവേശന ടിക്കറ്റ് ഇനി സൂം സ്റ്റോറുകളിലും
ദുബൈ: എക്‌സ്‌പോ 2020 ദുബൈ പ്രവേശന ടിക്കറ്റ് വെള്ളിയാഴ്ച മുതല്‍ സൂം സ്റ്റോറുകളിലും ലഭിക്കും. ദുബൈയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മെട്രോ സ്‌റ്റേഷനുകളിലെയും മറ്റും സൂം സ്‌റ്റോറുകളില്‍ നിന്ന് ടിക്കറ്റ് വാങ്ങാനാകും. മേളയിലേക്ക് പ്രവേശിക്കാനുള്ള മൂന്ന്തരം ടിക്കറ്റുകളും ഇവിടെ ലഭിക്കും. യുഎഇയില്‍ ആകെ 237 ഔട്ട്‌ലെറ്റുകള്‍ സൂമിനുണ്ട്. സൂം നേരത്തെ എക്‌സ്‌പോ ബ്രാന്‍ഡഡ് സുവനീറുകളുടെ വില്‍പന ആരംഭിച്ചിട്ടുണ്ട്. സ്റ്റിക്കറുകള്‍ കീചെയിനുകള്‍, നോട്ട്ബുക്കുകള്‍, മഗ്ഗുകള്‍, ടി ഷര്‍ട്ടുകള്‍, കോഫി, ഡേറ്റ് ബാറുകള്‍ തുടങ്ങിയവയാണ് ഇത്തരത്തില്‍ വില്‍ക്കുന്നത്.
ഒരു ദിവസത്തെ പ്രവേശന ടിക്കറ്റിന് 95 ദിര്‍ഹമാണ് നിരക്ക്. തുടര്‍ച്ചയായ 30 ദിവസത്തെ പ്രവേശനത്തിനുള്ള ടിക്കറ്റിന് 195 ദിര്‍ഹമും ആറുമാസം എപ്പോഴും പ്രവേശിക്കാവുന്ന ടിക്കറ്റിന് 495 രൂപയുമാണ് നിരക്ക്.