കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, സൗജന്യ വൈദ്യൂതി; യുപി പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പ്രിയങ്കാഗാന്ധി


 

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

കൂടാതെ കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതിയും വന്യജീവികളുടെ ആക്രമണത്തില്‍ വിള നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും യുവാക്കള്‍ക്ക് ജോലിയും സ്ത്രീ സുരക്ഷയുമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുകയെന്ന് പ്രിയങ്ക പറഞ്ഞു.

യോഗി സര്‍ക്കാര്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

ഇതിന്റെ ഭാഗമായി 12000 കിലോമീറ്ററില്‍ പ്രതിജ്ഞാ യാത്ര കോണ്‍ഗ്രസ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാനത്തെ സമകാലിക രാഷ്ട്രീയ സമവാക്യങ്ങളും ജാതി സമവാക്യങ്ങളും വിശകലശനം ചെയ്ത് മിഷന്‍ അപ് 2022 നും രൂപം നല്‍കി.

സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് മിഷന്റെ ഭാഗമായിരിക്കും. കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണ സജ്ജമാണെന്ന് സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പ്രതികരിച്ചു.

2017 ലെ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായിരുന്നു കോണ്‍ഗ്രസ് നേരിട്ടത്. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഏഴ് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.

312 സീറ്റുകള്‍ നേടിയ ബി.ജെ.പി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media