അനുഷ്‌ക ഷെട്ടിയുടെ വിവാഹം ഉടന്‍


ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ ദേവസേനയാണ് അനുഷ്‌ക ഷെട്ടി. പക്വതയുള്ള പെരുമാറ്റം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക പ്രീതി നേടിയ നടി പതിനാറ് വര്‍ഷമായി തെലുങ്ക് - തമിഴ് സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്നു. ഈ കാലയളിവിനിടെ പല പ്രണയ ഗോസിപ്പുകളും നടിയെ സംബന്ധിച്ച് വന്നെങ്കിലും ഒന്നിനോടും കാര്യമായി താരം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ 2022 ല്‍ അനുഷ്‌കയ്ക്ക് വിവാഹം നടക്കും എന്നാണ് പുതിയ പ്രവചനം.
അനുഷ്‌കയുടെ കുടുംബ ജ്യോത്സ്യന്‍ നടിയുടെ ജാതകം നോക്കിയത്രെ. 2022 ല്‍ അനുഷ്‌ക വിവാഹിതയാകും എന്നാണ് ജാതകത്തില്‍ പറഞ്ഞിരിയ്ക്കുന്നത്. അതായത് നാല്‍പത് വയസ്സ് ആവുമ്പോഴേക്കും അനുഷ്‌കയുടെ വിവാഹം നടന്നിരിയ്ക്കും. 41 വയസ്സ് മുതല്‍ അനുഷ്‌കയുടെ ജീവിതം ഒറ്റയ്ക്ക് ആയിരിക്കില്ല എന്നും ജാതകത്തില്‍ പറയുന്നു.

മറ്റൊരു പ്രധാന കാര്യം, അനുഷ്‌കയുടെ ഭാവി വരന്‍ സിനിമാ ലോകത്ത് നിന്നും ആയിരിയ്ക്കില്ല. മറ്റൊരു മേഖലയില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയായിരിയ്ക്കുമത്രെ. വിവാഹ ശേഷവും അനുഷ്‌ക ഇപ്പോള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന തൊഴിലില്‍ ശോഭിയ്ക്കും എന്നും ജാതകത്തില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ അനുഷ്‌ക ഷെട്ടിയെ സംബന്ധിച്ച് ഏറ്റവും അധികം വന്ന ഗോസിപ്പ് പ്രഭാസിനൊപ്പം ചേര്‍ത്തായിരുന്നു. പ്രഭാസുമായി അനുഷ്‌ക പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം നടക്കും എന്നും പല ആവര്‍ത്തി വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഞങ്ങള്‍ ഉറ്റ സുഹൃത്തുക്കളാണെന്നും സൗഹൃദത്തിനപ്പുറം ഒരു ബന്ധവും ഇല്ല എന്നും പ്രഭാസും അനുഷ്‌കയും വ്യക്തമാക്കുകയായിരുന്നു.

പിന്നീട് അനുഷ്‌ക ഒരു നിര്‍മാതാവുമായി പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ നടക്കും എന്നും ഗോസിപ്പ് വന്നു. വിവാഹക്കാര്യം താന്‍ തന്നെ നേരിട്ട് അറിയിക്കുന്നതായിരിയ്ക്കും എന്നാണ് ഈ ഗോസിപ്പിനോട് പ്രതികരിക്കവെ അനുഷ്‌ക പറഞ്ഞത്. പിന്നെ കേട്ടത് ഒരു ബിസിനസ്സുകാരനുമായി അനുഷ്‌കയുടെ വിവാഹം ഉറപ്പിച്ചു എന്നാണ്. ഇതുവരെ ആ ഗോസിപ്പിനോട് താരം പ്രതികരിച്ചിട്ടില്ല. എന്ത് തന്നെയായാലും അനുഷ്‌ക ഷെട്ടിയുടെ വിവാഹം ഉടന്‍ നടന്നാല്‍ മതി എന്ന പ്രാര്‍ത്ഥനയിലാണ് ആരാധകരും.

ഇഞ്ചി ഇടിപ്പഴകി (സൈസ് സീറോ) എന്ന ചിത്രത്തിന് വേണ്ടി കൂട്ടിയ തടി കുറയ്ക്കുന്ന തിരക്കിലാണ് അനുഷ്‌ക ഇപ്പോള്‍. പഴയ ശരീര സൗന്ദര്യം വീണ്ടെടുക്കാന്‍ കഠിന വ്യായാമങ്ങളാണത്രെ നടത്തിക്കൊണ്ടിരിയ്ക്കുന്നത്. അത് കഴിഞ്ഞ് രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി 2 എന്ന ചിത്രത്തിലാണ് അനുഷ്‌ക അഭിനയിക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media