കോഴിക്കോട് : സംവരണ ബച്ചാവോ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തില്‍ ഇന്ന് ദളിത് ആദിവാസി സ്ത്രീ ബഹുജന്‍ പൗരാവകാശ കൂട്ടായ്മ പ്രഖ്യാപിച്ച കേരള ഹര്‍ത്താല്‍ സമാധാന പരമായി നടന്നു. പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ആറോളം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് ഹര്‍ത്താല്‍ സമാധാന പരമായിരുന്നു. ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചവര്‍ക്കും വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു നഗരത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തുടര്‍ന്ന് LIC കോര്‍ണറില്‍ നടന്ന തെരുവ് യോഗത്തില്‍ കെ. പി ലിജുകുമാര്‍ അധ്യക്ഷം വഹിച്ചു. രാമദാസ് വേങ്ങേരി സ്വാഗതം പറഞ്ഞു.ബാബു നെല്ലിക്കുന്ന്, ശങ്കരന്‍ മടവൂര്‍, പുഷ്പകുമാര്‍, തങ്കം എന്നിവര്‍ പ്രസംഗിച്ചു.സംവരണത്തെ ദുര്‍ബല പ്പെടുത്തുന്ന എല്ലാ കോടതി വിധികളെയും മറികടക്കാന്‍ പാര്‍ലിമെന്റ് നിയമം പാസാക്കണമെന്ന് പൊതുയോഗം ആവശ്യപ്പെട്ടു. കൂടാതെ ജാതി സെന്‍സസ് ദേശീയ തലത്തില്‍ ഉടന്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.നഗരം വലയം വെച്ച പ്രകടനത്തിന് പി എം ഷാജി, ബാലന്‍ പുല്ലാളൂര്‍,അഭിലാഷ് ബദിരൂര്‍, ശ്രീദേവി മാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.