കാശ്മീര്‍വിറക്കുന്നു;ദാല്‍ തടാകം തണുത്തുറഞ്ഞു
ജമ്മു: കടുത്ത ശൈത്യത്തെത്തുടര്‍ന്ന് കാശ്മീരിലെ പ്രശസ്തമായ ദാല്‍ തടാകത്തിന്റെ ഭൂരിഭാഗവും തണുത്തുറഞ്ഞു. വ്യാഴാഴ്ച രാത്രി നെഗറ്റീവ് 8.4 ഡിഗ്രി സെല്‍ഷ്യന്‍ ആണ് ശ്രീനഗറില്‍ രേഖപ്പെടുത്തിയ താപനില. 30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ താപനിലയാണിത്.
അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവര്‍ത്തിക്കുന്ന പഹല്‍ഗാമില്‍ കഴിഞ്ഞ രാത്രിയിലെ താപനില 11.7 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് മൈനസ് 11.1 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ഗുല്‍മാര്‍ഗിലെ താപനില 7 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് മൈനസ് 11.1 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. വടക്കന്‍ കശ്മീരിലെ കുപ് വാരയില്‍ മൈനസ് 6.7 ഡിഗ്രി സെല്‍ഷ്യസാണ് താപനില.