പെല്‍വിസ് സിഗ്മ ഫാഷന്‍ ഫെസ്റ്റിവല്‍ സമാപിച്ചു
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ വസ്ത്രനിര്‍മാതാക്കളുടെ സംഘടനയായ സിഗ്മ സംഘടിപ്പിച്ച പെല്‍വിസ് സിഗ്മ ഫാഷന്‍ ഫെസ്റ്റിവല്‍ സമാപിച്ചു. മൂന്ന് ദിവസങ്ങളായി കോഴിക്കോട് ട്രേഡ് സെന്ററില്‍ നടന്ന ഫെസ്റ്റിവലില്‍ 5000ത്തിലധികം ചെറുകിട വ്യാപാരികളും വിതരണക്കാരും 200ലധികം വസ്ത്രനിര്‍മാതാക്കാളും,മിഡില്‍ ഈസ്റ്റ്,യൂറോപ്പ്, അമേരിക്ക,ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നായി 100 ല്‍ അധികം കയറ്റുമതിക്കാരും മേളയില്‍ പങ്കെടുത്തു.170 സ്റ്റാളുകളിലായി രാജ്യമെമ്പാടുമുള്ള 90 പ്രദര്‍ശകര്‍ പുതിയ ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും അവതരിപ്പിച്ചു.
മേളയിലെത്തിയ ചെറുകിട വ്യാപാരികളില്‍നിന്ന് നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയായി തെരഞ്ഞെടുത്ത തിരൂര്‍ സ്വദേശി ഷാനിക്ക് ഡോട്ട്‌സ് കാര്‍ഗോ സ്‌പോണ്‍സര്‍ ചെയ്ത ബിഎംഡബ്ല്യു ജി 310 ആര്‍ സ്പോര്‍ട്സ് ബൈക്ക് സമ്മാനമായി നല്‍കി.സിഗ്മ പ്രസിഡന്റ് അന്‍വര്‍ യു ഡി, ജനറല്‍ സെക്രട്ടറി അബ്ബാസ് അദ്ധറ, ട്രഷറര്‍ ഷെരീഫ് കെ എച്ച്, വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ്, ജോയിന്റ് സെക്രട്ടറി നെല്‍സണ്‍ എന്നിവര്‍ സംസാരിച്ചു. സിഗ്മ ഫാഷന്‍ ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ഫിറോസ് ഖാന്‍, കണ്‍വീനര്‍ ഇര്‍ഷാദ് അഹമ്മദ്, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഷെജു ടി എന്നിവര്‍ പങ്കെടുത്തു.