വിപണിയില്‍ നഷ്ടത്തോടെ തുടക്കം; നിഫ്റ്റി 15,700 ന് താഴെയെത്തി.
മുംബൈ: വിപണിയില്‍ ഇന്ന് വ്യാപാരം ആരംഭിച്ചത് നഷ്ടടത്തോടെ. സെന്‍സെക്സ് 209 പോയന്റ് നഷ്ടത്തില്‍ 52,369ലും നിഫ്റ്റി 67 പോയന്റ് താഴ്ന്ന് 15,687ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ ചലനങ്ങളാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചിരിക്കുന്നത്. രാജ്യത്തെ വളര്‍ച്ചാനിരക്ക് 12.5ശതമാനത്തില്‍ നിന്ന് 9.5ശതമാനമായി ഐഎംഎഫ് കുറച്ചതും നിക്ഷേപകരെ ആശങ്കയിലാക്കി.
അള്‍ട്രാടെക് സിമെന്റ്, എന്‍ടിപിസി, ബജാജ് ഓട്ടോ, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സര്‍വ്, എച്ച്സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍് നഷ്ടത്തിലാണ്. അതേസമയം, ഇന്‍ഡസിന്‍ഡ് ബാങ്ക്, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
മാരുതി സുസുകി, നെസ് ലെ, ബിര്‍ളസോഫ്റ്റ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ജിയോജിത്, റൂട്ട് മൊബൈല്‍ തുടങ്ങി 60ലേറെ കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ഇന്ന് പുറത്തുവിടുന്നത്.