റോക്കറ്റ് വിക്ഷേപണത്തിനുള്ള രാസപദാര്‍ത്ഥം; വ്യാജ രേഖ ചമച്ചതില്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി
കൊച്ചി: പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേന കോടികള്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ ക്രൈം ബ്രാഞ്ച് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം തന്റെ പക്കല്‍ വില്‍പനക്കായി ഉണ്ടെന്ന് തെളിയിക്കാന്‍ വ്യാജ രേഖ ചമച്ചതിനാണ് കേസ്.
ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന്‍ നല്‍കിയെന്ന രീതിയിലാണ് മോന്‍സണ്‍ രേഖ ഉണ്ടാക്കിയത്. ഇക്കാര്യം അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് ഡിആര്‍ഡിഒയ്ക്ക് കത്ത് നല്‍കിയിരുന്നു. ഈ അന്വേഷണത്തിലാണ് രേഖ വ്യാജമാണെന്ന് കണ്ടെത്തിയതും വ്യാജ രേഖ ചമച്ചതിന് മോന്‍സനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും. ഇതോടെ മോന്‍സനെതിരായ കേസുകളുടെ എണ്ണം ആറായി.