ദേശീയപാത വികസനം: ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക്  നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണം



കോഴിക്കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക്  നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്ന്  വ്യാപാരി-വ്യവസായി സമിതി. കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ച 448/2017ഉത്തരവ് പ്രകാരം നല്‍കേണ്ട പാക്കേജ് നല്‍കാതെ കടകള്‍ ഒഴിപ്പിക്കുന്നത് തുടരുകയാണ്. വികസന പദ്ധതിയോട് സഹകരിച്ച വ്യാപാരികളെ സംരക്ഷിക്കാന്‍ തയ്യാറാവാതെ തൊഴിലിടങ്ങളില്‍ നിന്ന് ഇറക്കിവിടുന്നത് അവസാനിപ്പിക്കണമെന്ന്  ജില്ലാ കളക്ടറെ സന്ദര്‍ശിച്ച് വ്യാപാരി വ്യവസായി സമിതി  നേതാക്കള്‍ ആവശ്യപ്പെട്ടു. .എന്‍.എച്ച്.അതോറിറ്റിക്ക് കേരളം സമര്‍പ്പിച്ച പാക്കേജ് അംഗീകരിക്കാതെ 75000 രൂപയുടെ പാക്കേജ് നടപ്പാക്കാനാണ് അധികൃതര്‍ തയ്യാറെടുക്കുന്നത്

ജീവിതമാര്‍ഗം കവര്‍ന്നെടുക്കപ്പെട്ടവര്‍ക്ക് നക്കാപ്പിച്ച മാത്രം നല്‍കുന്ന നിലപാട്  പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക് ആശ്വാസം പകരേണ്ട സര്‍ക്കാര്‍ വ്യാപാരികളെ കൈയ്യൊഴിയരുതെന്ന് വ്യാപാരി-വ്യവസായി സമിതി ആവശ്യപ്പെട്ടു. പാക്കേജ് നടപ്പാക്കപ്പെടും വരെ പ്രക്ഷോഭങ്ങള്‍ ശക്തമാക്കാന്‍ സമിതി ജില്ലാ നേതൃയോഗം തീരുമാനിച്ചു  പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ.വിജയന്‍, ടി. മരക്കാര്‍, കെ.എം.റഫീഖ്, സി.വി. ഇക്ബാല്‍, കെ. സോമന്‍, കെ.സുധ, സന്തോഷ് സെബാസ്റ്റ്യന്‍, ഡി.യം ശശീന്ദ്രന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media