ജെറ്റ് എയര്‍വേയ്‌സ് വീണ്ടും പറക്കാനൊരുങ്ങുന്നു.
ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജെറ്റ് എയര്‍വേയ്‌സ് പറക്കാനൊരുങ്ങുന്നു. ജെറ്റ് എയര്‍വെയ്‌സിനെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ദേശീയ കമ്പനി ട്രിബ്യൂണല്‍ ഇപ്പോള്‍ അനുമതി നല്‍കി. രണ്ട് കമ്പനികളാണ് ജെറ്റ് എയര്‍വേയ്‌സിനെ ഏറ്റെടുക്കാനുള്ള പദ്ധതി മുന്നോട്ടുവച്ചത്. 1375 കോടി രണ്ട് കമ്പനികളും മുടക്കും.
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാള്‍റോക് ക്യാപിറ്റലും യുഎഇയിലെ സംരഭകരമായ മുരാരി ലാല്‍ ജലാനുമാണ് ജെറ്റിനെ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നത്. ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ച് ആറ് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആംഭിക്കാനാണ് ഇപ്പോഴത്തെ പദ്ധതി. 30 വിമാനങ്ങള്‍ സര്‍വീസ് നടത്തിയാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുക.
124 വിമാനങ്ങളുമായി രാജ്യത്തെ രണ്ടാമത്തെ എയര്‍ലൈന്‍ കമ്പനിയായ ജെറ്റ് എര്‍വേയ്‌സ് 2019 ഏപ്രില്‍ 17ന് ആണ് സര്‍വീസ് അവസാനിപ്പിച്ചത്. 1993ല്‍ നരേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു ജെറ്റ് എയര്‍വേയ്‌സ് ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് കമ്പനി വന്‍ കടബാധ്യതയില്‍ അകപ്പെട്ടിരുന്നു . ഇതിനെ തുടര്‍ന്നാണ് സര്‍വീസ് 2019ല്‍ നിർത്തിയത് .