ജിയോഫോണ്‍ നെക്സ്റ്റ് വാങ്ങാന്‍ രജിസ്റ്റര്‍
 ചെയ്യേണ്ട, ഓണ്‍ലൈന്‍ വില്പന തുടങ്ങി


 

ടെക് ഭീമനായ ഗൂഗിളുമായി സഹകരിച്ച് റിലയന്‍സ് ജിയോ ഈ മാസത്തിന്റെ തുടക്കത്തിലാണ് ജിയോഫോണ്‍ നെക്സ്റ്റ് ഇന്ത്യയിലവതരിപ്പിച്ചത്. 4ജി കണക്റ്റിവിറ്റിയിലേക്ക് ഇനിയും അപ്ഗ്രേഡ് ചെയ്യാന്‍ വില മൂലം സാധിക്കാത്തവര്‍ക്കുള്ള വിലക്കുറവുള്ള ഫോണാണ് ജിയോഫോണ്‍ നെക്സ്റ്റ്. 6,499 രൂപയാണ് ജിയോഫോണ്‍ നെക്സ്റ്റിന്റെ വില. തുടക്കത്തില്‍ 1,999 രൂപയും 501 രൂപ പ്രോസസ്സിംഗ് തുകയും നല്‍കി ജിയോഫോണ്‍ നെക്സ്റ്റ് സ്വന്തമാക്കാവുന്ന ഈസി ഇഎംഐ പ്ലാന്‍ റിലയന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ജിയോനെസ്റ്റ് ഇതുവരെയും വാങ്ങാനുള്ള സംവിധാനം അല്പം സങ്കീര്‍ണമായിരുന്നു.

ജിയോഫോണ്‍ നെക്സ്റ്റ് വാങ്ങാന്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം എന്നായിരുന്നു നിബന്ധന. ഇതിനായി റിലയന്‍സ് വെബ്സൈറ്റില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വാട്‌സ്ആപ്പിലും രജിസ്ട്രേഷന്‍ നടത്താം. 7018270182 എന്ന നമ്പറിലേക്ക് 'Hi' എന്ന് മെസ്സേജ് അയക്കുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ കണ്‍ഫര്‍മേഷന്‍ മെസ്സേജ് ലഭിക്കും. ഒപ്പം ഏത് റിലയന്‍സ് സ്റ്റോറിലാണ് ജിയോഫോണ്‍ നെക്സ്റ്റ് വാങ്ങാന്‍ ക്രമീകരിച്ചിരിക്കുന്നത് എന്ന വിവരവും ലഭിക്കും. ജിയോമാര്‍ട്ട് റീട്ടെയിലറെ സന്ദര്‍ശിച്ച് ഫോണ്‍ ജിയോഫോണ്‍ നെക്സ്റ്റ് വാങ്ങാം എന്നായിരുന്നു ഇതുവരെ രീതി.

എന്നാലിപ്പോള്‍ രജിസ്ട്രേഷന്‍ പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ് റിലയന്‍സ്. ഇപ്പോള്‍ റിലയന്‍സ് ഡിജിറ്റല്‍ വെബ്സൈറ്റ് തുറന്ന് ഏതൊരു മൊബൈല്‍ ഫോണ്‍ വാങ്ങുന്നതുപോലെയും ജിഫോണ്‍ നെക്സ്റ്റ് വാങ്ങാം.

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവും ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിങ്ങുമുള്ള 5.45-ഇഞ്ച് HD+ (720x1,440 പിക്‌സലുകള്‍) ഡിസ്‌പ്ലേയാണ് ജിയോഫോണ്‍ നെക്സ്റ്റിന്. 2 ജിബി റാമും 512 ജിബി വരെ വികസിപ്പിക്കാവുന്ന 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഫോണ്‍ 1.3GHz ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 215 ക്വാഡ് കോര്‍ പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് അധിഷ്ഠിത പ്രഗതി ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ജിയോഫോണ്‍ നെക്സ്റ്റിന്.

13 മെഗാപിക്സല്‍ പിന്‍ ക്യാമറയും 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഫോണില്‍ ക്രമീകരിച്ചിട്ടുണ്ട്. പോര്‍ട്രെയിറ്റ് മോഡ്, നൈറ്റ് മോഡ്, ഇന്ത്യ-ഓഗ്മെന്റഡ് റിയാലിറ്റി ഫില്‍ട്ടറുകള്‍ എന്നിവ മുന്‍ ക്യാമറയുടെ ഫീച്ചറുകളാണ്. 3,500എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍. ഡ്യുവല്‍ സിം (നാനോ) ഫോണായ ജിയോഫോണ്‍ നെക്സ്റ്റില്‍ മൈക്രോ-യുഎസ്ബി പോര്‍ട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് വി4.1, വൈ-ഫൈ എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media