എസി മിലാന്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍  പന്തുരുട്ടാന്‍ കേരളത്തിന്റെ കുരുന്നുകള്‍ ഇറ്റലിക്കു പറന്നു


കോഴിക്കോട്: അണ്ടര്‍ 11 മിലാന്‍ കപ്പ് ടൂര്‍ണമെന്റില്‍ പന്തുരുട്ടാന്‍  കേരളത്തിന്റെ കുരുന്നുകള്‍ ഇറ്റലിയിലേക്കു പറന്നു.  കേരളത്തിലെ എസി മിലാന്‍ അക്കാദമിയുടെ 12 കോച്ചിംഗ് സെന്ററുകളില്‍ പരിശീലനം നേടുന്ന 500 കുട്ടികളില്‍ നിന്ന്  തെരഞ്ഞെടുത്ത 10 കുട്ടികളാണ് ഇന്നലെ ഇറ്റലിയിലേക്ക് വിമാനം കയറിയത്. ഷരണ്‍ കെ. ശങ്കര്‍ ക്യാപ്റ്റനായ ടീമില്‍ ഹിഷാം പി.വി, ഹനീഫ് ടി.വി, ബന്യാമിന്‍, റയാന്‍ റിച്ച്, മുഹമ്മദ് യാസീന്‍ യൂസഫ്, ലെമിന്‍ ജെയ്സല്‍, മാധവ് സന്ദീപ്, ശ്രീഹരി, മുഹമ്മദ് ഫാഹ്മിന്‍ സാദിഖ് എന്നിവര്‍ അംഗങ്ങളാണ്. എറണാകുളം, കോഴിക്കോട്, മലപ്പുറം, എടപ്പാള്‍, കൊണ്ടോട്ടി എന്നിവിടങ്ങില്‍ നിന്നുള്ള കുരുന്നുകളാണ് ഇറ്റലിയില്‍ വിദേശ ടീമുകുമായി മാറ്റുരയ്ക്കുന്നത്. 

 എസി മിലാന്‍ ടെക്നിക്കല്‍ ഡയറക്ടര്‍ ആല്‍ബര്‍ട്ട്  ലാകണ്ടേല,  ഡയറക്ടര്‍ മിലന്‍ ബൈജു, കോച്ചുകളായ മൊഫീദ് അമാന്‍, മുഹമ്മദ് അജ്മല്‍ എന്നിവരാണ്  പത്തംഗ ടീമിനെ നയിക്കുന്നത് 
എസി മിലന് കേരളത്തില്‍ മാത്രമേ പപരിശീലന കേന്ദ്രങ്ങളുള്ളൂ. അതുകൊണ്ടു തന്നെ ഇറ്റലിയില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നുമായി 90 ടീമുകള്‍ പങ്കെടുക്കുന്ന    മിലാന്‍ കപ്പ് അണ്ടര്‍ 11 ഇന്റര്‍ നാഷല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചായിരിക്കും ഇവര്‍ മത്സരിക്കുക.  
 കൊണ്ടോട്ടി റിക്സ് അറീനയില്‍ നടന്ന യാത്രയയപ്പ്  ചടങ്ങില്‍ എസി മിലാന്‍ കേരള ഡയറക്ടര്‍മാരായ നാസര്‍  മണക്കടവ്,  സുഹൈല്‍  ഗഫൂര്‍, കോച്ചുകളായ  മൊഹീദ് അമാന്‍, മുഹമ്മദ് അജ്മല്‍, ടീം അംഗങ്ങളുടെ രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ൂന്നു ദിവസാണ് മത്സരം. 17ന്  സംഘം  കേരളത്തിലേക്ക്  തിരിക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media