മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കേരളത്തിന്റെ 23-ാം മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലി കൊടുത്തത്.
എല്ലാവരേയും കൈയുയര്‍ത്തി അഭിവാദ്യം ചെയ്യുന്ന പതിവ് മുഖ്യമന്ത്രിമാരുടെ രീതിയില്‍ നിന്ന് വിപരീതമായി ഓരോരുത്തരുടേയും അടുത്ത് കൈകൂപ്പി അഭിവാദ്യമര്‍പ്പിച്ചാണ് മുഖ്യമന്ത്രി വേദിയിലേക്ക് സത്യപ്രതിജ്ഞയ്ക്കായി കയറിയത്. പതിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 140-ല്‍ 99 സീറ്റുകളോടെ ചരിത്രപരമായ വിജയം നേടിയ ഇടത് പക്ഷം, പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ഭരണമാണ് കരസ്ഥമാക്കിയത്.
സത്യപ്രതിജ്ഞയ്ക്കായി 500 പേര്‍ക്ക് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും കൊവിഡ് മാനദണ്ഡം കണക്കിലെടുത്ത് പലരും എത്തിയില്ല. ്. നിയുക്ത മന്ത്രിമാരും കുടുംബാം?ഗങ്ങളും പ്രമുഖ ക്ഷണിതാക്കളുമടക്കം 250 ല്‍ താഴെ ആളുകള്‍ മാത്രമേ സത്യപ്രതിജ്ഞയ്ക്കായി എത്തിച്ചേര്‍ന്നിട്ടുള്ളു.