ഒന്നാം ക്ലാസ് പ്രവേശനത്തില്‍ പുതിയ റെക്കോര്‍ഡ്; 2,76,932 കുട്ടികള്‍


തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തില്‍ പുതിയ റെക്കോര്‍ഡ് ഇട്ട് പൊതുവിദ്യാഭ്യാസ മേഖല. സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ഇക്കൊല്ലം എത്തിയത്. 2020-21ല്‍ സര്‍ക്കാര്‍ മേഖലയില്‍ 1,05,472 കുട്ടികളും എയ്ഡഡ് മേഖലയില്‍ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്.

2021-22 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയില്‍ 1,84,708 കുട്ടികളടക്കം 3,05,414 കുട്ടികളാണ് ഒന്നാം ക്ലാസില്‍ എത്തിയത്. അതേസമയം, അണ്‍ എയ്ഡഡ് മേഖലയില്‍ 6,615 കുട്ടികളുടെ കുറവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷം 44,849 കുട്ടികള്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നപ്പോള്‍ ഈ വര്‍ഷം അത് 38,234 കുട്ടികളായി ചുരുങ്ങി.

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിച്ചതും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതുമാണ് പൊതു വിദ്യാഭ്യാസ മേഖലയില്‍ കുട്ടികള്‍ കൂടുതലായി എത്താന്‍ കാരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media