ഓഹരി വിപണിയിൽ മങ്ങിയ തുടക്കം
ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിക്ക് മങ്ങിയ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 200 പോയിന്റ് തകര്‍ച്ചയില്‍ 51,870 എന്ന നിലയ്ക്കാണ് വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത് (0.50 ശതമാനം നഷ്ടം). 15,300 നില എന്‍എസ്ഇ നിഫ്റ്റിയും കൈവെടിഞ്ഞു. 83 പോയിന്റ് നഷ്ടത്തില്‍ 15,232 എന്ന നിലയിലാണ് നിഫ്റ്റി പുരോഗമിക്കുന്നത് (0.50 ശതമാനം നഷ്ടം). ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം അടിസ്ഥാനപ്പെടുത്തി നെസ്‌ലെ ഓഹരികള്‍ 3 ശതമാനത്തോളം വീഴ്ച്ച അഭിമുഖീകരിക്കുന്നുണ്ട്. ഓഎന്‍ജിസി, എച്ച്ഡിഎഫ്‌സി, പവര്‍ ഗ്രിഡ് ഓഹരികളും നഷ്ടത്തില്‍ത്തന്നെ (1 ശതമാനം വീതം) ഇടപാടുകള്‍ക്ക് തുടക്കമിട്ടു. മേഖലാ സൂചികകള്‍ വിലയിരുത്തിയാല്‍ ഭൂരിപക്ഷം ഓഹരികളും നഷ്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സൂചിക 0.6 ശതമാനം വരെ താഴോട്ടു പോയി.
സിംഗപ്പൂര്‍ എക്‌സ്‌ചേഞ്ചിലുള്ള നിഫ്റ്റി ഫ്യൂച്ചറുകള്‍ (എസ്ജിഎക്‌സ് നിഫ്റ്റി) മോശം പ്രകടനമാകുകയെന്നു വിദഗ്ദർ സൂചന നല്‍കിയിരുന്നു. സിംഗപ്പൂര്‍ എക്‌സ്‌ചേഞ്ചില്‍ 89 പോയിന്റ് ഇടറി 15,239 എന്ന നിലയ്ക്കാണ് നിഫ്റ്റി ഫ്യൂച്ചറുകള്‍ മുന്നേറുന്നത് (0.58 ശതമാനം ഇടിവ്). അമേരിക്കന്‍ വിപണിയിലെ തകര്‍ച്ച ഏഷ്യന്‍ ഓഹരി വിപണികളിലും ബുധനാഴ്ച്ച പ്രതിഫലിക്കുന്നുണ്ട്. ജപ്പാന്റെ നിക്കെയ് സൂചിക 0.75 ശതമാനം താഴോട്ടു പോയി. ടോപിക്‌സ് എന്നറിയപ്പെടുന്ന ടോക്കിയോ ഓഹരി വില സൂചികയും 0.4 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ചൊവാഴ്ച്ച ഡൗ ജോണ്‍സ് വ്യാവസായിക ശരാശരി സൂചിക റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്‌തെങ്കിലും എസ് ആന്‍ഡ് പി 500, നാസ്ദാഖ് കോമ്പോസൈറ്റ് സൂചികകള്‍ തകര്‍ച്ച നേരിട്ടു.