കോവിഡ് പ്രതിസന്ധി; ആപ്പിളിന്റെയും വണ്‍പ്ലസിന്റെ വില്‍പ്പനയില്‍ വന്‍ ഇടിവ്
മുംബൈ: കോവിഡ് പ്രതിസന്ധിക്കിടെ ആപ്പിളിന്റെയും വണ്‍പ്ലസിന്റെ വില്‍പ്പന 50 ശതമാനം ഇടിഞ്ഞു. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളാണ് വില്‍പ്പന ഇടിയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇ കൊമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്കാര്‍ട്ടിനോടും ആമസോണിനോടും ആവശ്യ സാധനങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്ന നിര്‍ദേശവും വില്‍പ്പനയെ ബാധിച്ചതായാണ് കണക്കുകൂട്ടല്‍.
ഏപ്രില്‍ മാസത്തിലാണ് ഇരു കമ്പനികളും ഇടിവ് നേരിട്ടത്. അതേസമയം സാംസങ്ങിന്റെ വില്‍പ്പനയില്‍ 41 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഷഓമിക്ക് 28 ശതമാനവും, ഒപ്പോയ്ക്കും, വിവോയ്ക്കും, റിയല്‍മിയ്ക്കും ഏകദേശം 32-42 ശതമാനം വരെയും ഇടിവുണ്ടായി
വില്‍പ്പനയിലെ ഇടിവ് 15,000-30,000 രൂപ വരെ വിലയുള്ള ഫോണുകളെയാണ് ഏറ്റവുമധികം ബാധിച്ചത്. അതേസമയം, 10,000 രൂപയില്‍ താഴെയുള്ള ഫോണുകളുടെ വില്‍പ്പനയെ താരതമ്യേന കുറഞ്ഞ രീതിയിലെ മാന്ദ്യം ബാധിച്ചുളളു. എന്നാല്‍ 20,000 രൂപയ്ക്കു മുകളില്‍ വിലയുള്ള ഫോണുകളുടെ വില്‍പ്പനയില്‍ 48 ശതമാനം ഇടിവുണ്ടായി. അതേസമയം രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ വില്‍പ്പനയില്‍ കാര്യമായ ഇടിവുണ്ടായില്ല. മറ്റിടങ്ങളിലെല്ലാം ഇടിവ് ദൃശ്യമാണ്.